സാറിന്റെ ഭാര്യയുടെ ശരീരത്തിലുള്ളതു തന്നെയേ എനിക്കുമുള്ളൂ; തുറിച്ചു നോട്ടത്തിന് മുന്നില്‍ പ്രതികരിക്കുന്ന സ്ത്രീ; ഈ ഹ്രസ്വ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം

എത്രയുടുപ്പിട്ടു മറച്ചാലും ചിലരുടെ കൂര്‍ത്ത നോട്ടങ്ങള്‍ നെഞ്ചില്‍ വന്നു തറയുന്നത് അപമാനഭാരത്തോടെ പെണ്‍കുട്ടികള്‍ തിരിച്ചറിയാറുണ്ട്. ആ നോട്ടങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോവാതെ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഉള്ളില്‍ മോഹമുണ്ടെങ്കില്‍പ്പോലും തങ്ങളുടെ പ്രതികരണത്തെ സമൂഹമെങ്ങനെ വിലയിരുത്തിമെന്നോര്‍ത്ത് പതറിപ്പോകാറുണ്ട്. ആ ആത്മവിശ്വാസമില്ലായ്മയ്ക്കു കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കുമെന്നുമാത്രം.
ആത്മ നിന്ദയോടെ സ്വയം പഴിച്ച് കൂടുതല്‍ വസ്ത്രങ്ങളില്‍ മൂടിപ്പൊതുഞ്ഞ് ശരീരം സൂക്ഷിക്കുന്ന സ്ത്രീകളും സ്ത്രീ ശരീരത്തിലേക്ക് കൗതുകത്തിന്റെ കാമക്കണ്ണികളെറിയുന്ന പുരുഷന്മാരും ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കണം. സഹികെട്ട് ഒരു പെണ്ണു പ്രതികരിച്ചു പോകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയുടെ ഇതിവൃത്തം. മേലധികാരിയായിപ്പോയി എന്നൊരൊറ്റക്കാരണം കൊണ്ട് അയാളുടെ നോട്ടങ്ങളെ നിശ്ശബ്ദം സഹിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നത്.
No comments: