Header Ads

NEWS
recent

നീതി ലഭിക്കാനുള്ള ഹാഷ് ടാഗിന്റെ അവസാന നാമമാകട്ടെ "മിഷേല്‍"

നീതി ലഭിക്കാനുള്ള അവസാനത്തെ ഹാഷ് ടാഗ് ആവട്ടെ മിഷേല്‍ എന്ന നാമം എന്ന് നമുക്ക് ആശിക്കാം.. സൗമ്യ, ജിഷ, രസീല , ജ്യോതി സിംഗ് ഇങ്ങനെ നിരവധി ആളുകള്‍ക്ക് നീതി ലഭിക്കുവാന്‍ സോഷ്യല്‍ മീഡിയ വഴി ഹാഷ് ടാഗ് നമ്മള്‍ തുടങ്ങിയിരുന്നു. 

പക്ഷെ അതില്‍ എല്ലാം തന്നെ നീതി ലഭിച്ചോ എന്ന് നമ്മള്‍ സ്വയം ചിന്തിച്ചാല്‍ ഇല്ല എന്നാകും നമുക്ക് ഓരോരുത്തര്‍ക്കും പറയുവാന്‍ ഉണ്ടാകുക. സൗമ്യ കേസില്‍ തന്നെ നമുക്കറിയാം " ഇന്നും ഗോവിന്ദച്ചാമി അതി സുന്ദരമായി ജീവിക്കുന്നു. എവിടെ നീതി? 

ജിഷ കൊലക്കേസ് എവിടെ? ആര്‍ക്കു കിട്ടി നീതി? രസീല , ജ്യോതി ...... ഇവരില്‍ എത്ര ആളുകള്‍ക്ക് ലഭിച്ചു നീതി? 

പ്രിയ സഹോദങ്ങളെ നമ്മുടെ അമ്മ പെങ്ങന്മാരുടെ ജീവിതം ഇനിയും ഒരു ഹാഷ് ടാഗില്‍ ഒതുക്കണമോ? ഹാഷ് ടാഗിന് പകരം സംരക്ഷിക്കാന്‍ ഉറപ്പുള്ള കൈകള്‍ ഉണ്ടെങ്കില്‍ ഇനി ഇവിടെ ഒരു ഹാഷ് ടാഗ് നിര്‍മ്മിക്കേണ്ടി വരില്ല നമുക്ക് ആര്‍ക്കും തന്നെ. 

ഈ സഹോദരിക്ക് എങ്കിലും നീതി ലഭിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം...

#JUSTICE_FOR_MISHEL

No comments:

Powered by Blogger.